ഇ വാർത്ത | evartha
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ വിയാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടുവച്ചുകൊന്നസംഭവത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നടന്നത് വ്യാജ ഏറ്റുമുട്ടല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രദേശത്തെ രാഷ്ട്രീയ- പൊതു പ്രവര്‍ത്തകരെല്ലാം ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ചര്‍ച്ചക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തണ്ടര്‍ബോള്‍ട്ട് നടത്തിയ കൊലപാതകത്തെ ന്യായീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം കൊണ്ടുമാത്രമേ യാഥാര്‍ഥ്യം പുറത്തു വരികയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു . ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു കൈമാറി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JP2M96
via IFTTT
No comments:
Post a Comment