ഇ വാർത്ത | evartha
‘മുഖ്യമന്ത്രി കസേര ഓഫര്‍ ചെയ്ത് പിന്തുണ നേടുന്നത് കുതിരക്കച്ചവടത്തില്‍ പെടില്ലേ?; മഹാരാഷ്ട്ര സഖ്യത്തെ വിമര്‍ശിച്ച് അമിത് ഷാ
ഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വിപരീത ദിശയിലുള്ള ആശയങ്ങളുണ്ടായിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം പിടിക്കാന്‍ വേണ്ടി മാത്രം കൈകോര്‍ക്കു ന്നതായി അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ നടത്തിയ വിധിയെഴുത്തിന് എതിരാണ് പുതിയ സഖ്യമെന്നും ഷാ ആരോപിച്ചു.
മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ബിജെപി, ശിവസേന തെരഞ്ഞെടുപ്പ് സഖ്യം ഇതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി മാത്രം സദാചാരവും, മാന്യതയും മറന്നാണ് ഇവര്‍ കൈകോര്‍ത്തത്. ‘മുഖ്യമന്ത്രി കസേര ഓഫര്‍ ചെയ്ത് പിന്തുണ നേടുന്നത് കുതിരക്കച്ചവടത്തില്‍ പെടില്ലേ? സോണിയാ ഗാന്ധിയും, ശരത് പവാറും മുഖ്യമന്ത്രി കസേര ചോദിച്ച് ശിവസേനയുടെ പിന്തുണ നേടുകയാണ് വേണ്ടിയിരുന്നത്’, ഷാ പറഞ്ഞു.
ബിജെപിയെ കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിക്കുന്നവരാണ് ഇപ്പോള്‍ ത്രികക്ഷി സഖ്യത്തിന് തുടക്കമിട്ടത്. ആദിത്യ, ഉദ്ധവ് താക്കറെ വേദിയില്‍ ഇരിക്കുമ്‌ബോള്‍ പോലും ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കിയ സമയത്ത് എതിര്‍ക്കാതിരുന്നത് എന്താണെന്നും, ഷാ ചോദിച്ചു.ശിവസേന എംഎല്‍എമാര്‍ വിജയിച്ചത് തങ്ങള്‍ക്കൊപ്പം മത്സരിച്ചപ്പോഴാണെന്നും അമിത് ഷാ പറഞ്ഞു
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2L2HjKp
via IFTTT
No comments:
Post a Comment