ഭരണഘടനാ ദിനത്തില്‍ മദ്യ ലഹരിയില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 27 November 2019

ഭരണഘടനാ ദിനത്തില്‍ മദ്യ ലഹരിയില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
ഭരണഘടനാ ദിനത്തില്‍ മദ്യ ലഹരിയില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഭരണഘടനാ ദിനത്തില്‍ യുപിയിൽ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. യുപിയിലെ ആസംഗഡിലാണ് അംബേദ്ക്കർ പ്രതിമ നശിപ്പിച്ചത്. ദുർഗേഷ് യാദവ് എന്ന് പേരുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിസാമാബാദിന് സമീപം ഭൈറോൺപുർകല ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇവിടെയുള്ള പ്രൈമറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പ്രതിമ മദ്യപിച്ചെത്തിയ സംഘമാണ് നശിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. നിലവിൽ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും ആസംഗഡ് എസ്പി അറിയിച്ചു.

ഇവിടെ ഇതാദ്യമായല്ല അംബേദ്കറുടെ പ്രതിമ നശിപ്പിക്കുന്നത്. 2018 ഡിസംബറിൽ കപ്തംഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള രാജപട്ടി ഗ്രാമത്തിൽ അംബേദ്കറുടെ പ്രതിമ നശിപ്പിക്കപ്പെട്ടിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ON9mOZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages