ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 20 November 2019

ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന്

ഇ വാർത്ത | evartha
ഫാത്തിമയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളും ഐഐടി ഡയറക്ടറുമായുള്ള ചര്‍ച്ച ഇന്ന്

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം തുടരുന്നു. ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ആഭ്യന്തര അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികളുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.


രണ്ട് തവണ ഐഐടിയിലെത്തി അധ്യാപകരെയും മുപ്പതോളം വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്‌തെങ്കിലും കുറ്റക്കാരായ അധ്യാപകര്‍ക്ക് എതിരെ മതിയായ തെളിവ് ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.സുദര്‍ശന്‍ പത്മനാഭന്‍,ഹേമചന്ദ്രന്‍ എന്നീ അധ്യാപകരാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ്.

ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ മാത്രമാണ് ഇതുവരെ പോലീസ് പരിശോധിച്ചത്. എന്നാല്‍ ടാബും ലാപ്‌ടോപ്പും ഇതുവരെ പരിശോധിച്ചിട്ടില്ല. ഈ കേസില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് നേരത്തെയും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഐഐടിയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഐഐടി ഡയറക്ടര്‍ അനുമതി നല്‍കിയത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2D05u7S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages