ഇ വാർത്ത | evartha
കൈ പൊള്ളിച്ച് ഉള്ളി വില കുതിക്കുന്നു
അടുക്കളയിലെ ഒഴിച്ചുകൂട്ടാനാവാത്ത ഘടകമെങ്കിലും ഇന്ന് പലരും ഒഴിവാക്കുകയാണ് ഉള്ളിയെ. തൊട്ടാൽ പൊള്ളുന്ന വിലതന്നെ കാരണം.വിപണിയിൽ നൂറുകടന്ന ഉള്ളിവില ഇനിയും താഴോട്ടിറ ങ്ങിയിട്ടില്ല. എറണാകുളം മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ഒരു കിലോ ചെറിയ ഉള്ളിയുടെ മൊത്ത വില 120 രൂപയാണ്. ചില്ലറ വില്പനയില് പ്രദേശത്തിനനുസരിച്ച് 130ഉം 140ഉം കൊടുക്കേണ്ടിവരും.
ഒക്ടോബറില്‍ 45 രൂപക്കും 50 രൂപക്കുമൊക്കെ കിട്ടിയിരുന്ന സവാളക്ക് ഇന്നലെ മൊത്ത വില 90 ആണ്. കഴിഞ്ഞദിവസം വരെ 95 ആയിരുന്നു. ചില്ലറ വില നൂറും അതിന് മുകളിലുമുണ്ട്. വില്പന കുറഞ്ഞതാണ് വില അല്പം താഴാന്‍ കാരണം. വെളുത്തുള്ളിക്ക് 160 മുതല്‍ 200 രൂപ വരെയാണ് മൊത്ത വില. ചില്ലറവില്പനക്കാരില്നിന്നാകുമ്പോള് 200ന് മുകളില്‍ വില കൊടുക്കണം.
ഉല്പാദന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയില്‍ വിളവ് കുറഞ്ഞതാണ് ഉള്ളിവില കുതിച്ചുയരാന്‍ കാരണം. മറ്റ് പച്ചക്കറി ഇനങ്ങള്‍ക്ക് കിലോക്ക് 40നും 60നും ഇടയിലാണ് വില. മുരിങ്ങക്കായാ കിലോക്ക് 250 മുതല്‍ നല്‍കണം.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ryRWOk
via IFTTT
No comments:
Post a Comment