ഇ വാർത്ത | evartha
അയോധ്യ കേസ്: യുപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചീഫ് ജസ്റ്റിസ്
ഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിക്കാനിരിക്കുന്ന സാഹചര്യത്തില്‍, യുപിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ചീഫ് സെക്രട്ടറി, ഡിജിപി,എന്നിവരെയാണ് കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചത്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വിലയിരുത്താനാണ് യോഗം.
ഉത്തര്‍ പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം യുപിയില്‍ 40 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടു ണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് അയോധ്യ കേസില്‍ വിധിപറയുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NPLKsx
via IFTTT
No comments:
Post a Comment