പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് ; പത്ത് ദിവസത്തിനുള്ളില്‍ വിജിലൻസ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 4 November 2019

പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് ; പത്ത് ദിവസത്തിനുള്ളില്‍ വിജിലൻസ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ഇ വാർത്ത | evartha
പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് ; പത്ത് ദിവസത്തിനുള്ളില്‍ വിജിലൻസ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ കേരളാ ഹൈക്കോടതി വിജിലൻസ് ഡയറക്ടറുടെ വിശദീകരണം തേടി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നൽകണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിടുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്‍റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ നിന്നും 10 കോടി രൂപ നിക്ഷേപിച്ചു. കണക്കിൽപ്പെടാത്ത ഈ പണത്തിന്‍റെ സോഴ്സ് ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഇതിനിടയിൽ കേസിന്റെ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നത് നല്ല കാര്യമാണന്നും കോടതി വാക്കാൽ പരാമർശിച്ചു. നിലവിൽ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി ഒ സൂരജടക്കമുളള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും പാലാരിവട്ടം പാലം ഗുരുതരാവസ്ഥയിലാണെന്ന പഠന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/34DcPGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages