ഇ വാർത്ത | evartha
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ദിവസം ഒരു നേരം സാലഡ് കഴിക്കൂ!
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകൾ, ജലാംശം, വിറ്റാമിനുകൾ, മിനറലുകൾ , ആന്റി ഓക്സിഡന്റുകൾ എന്നിവ ഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെ മെച്ചം.
ദിവസം ഒരു നേരം സാലഡുകൾ മാത്രം കഴിക്കുന്നത് ആരോഗ്യം ഉറപ്പാക്കുന്നു. രക്തത്തിലെ പഞ്ചസാര ഉയരാതെ നോക്കുന്ന സാലഡുകൾ രക്തസമ്മർദ്ദവും നിയന്ത്രിക്കും. ശരീരത്തിലെത്തുന്ന കാലറിയുടെ അളവിൽ വർദ്ധനയുണ്ടാകുന്നില്ല എന്ന ഗുണവുമുണ്ട്. ചർമ്മത്തിന്റെ യൗവനം, കാഴ്ചശക്തി എന്നിവയും ഉറപ്പാക്കുന്നു.
പച്ചക്കറി സാലഡിനൊപ്പം ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഉൾപ്പെടുത്തുന്നതും നല്ലതാണ് . ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയും സാലഡിൽ ചേർത്ത് കഴിക്കാം. പച്ചക്കറികൾക്കൊപ്പം ഇലക്കറികളും ഉൾപ്പെട്ടാൽ ഗുണം ഇരട്ടിയാകും. സാലഡുകൾ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കും. ശരീരഭാരം കുറയ്ക്കാൻ മികച്ച മാർഗമാണ് സാലഡുകൾ.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34nvYMD
via IFTTT
No comments:
Post a Comment