ഇ വാർത്ത | evartha
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആഹാരത്തില്‍ ശ്രദ്ധിക്കാം!
നാം കഴിക്കുന്ന ആഹാരം രോഗപ്രതിരോധ ശേഷിയില്‍ പ്രധാനപങ്കാണ് വഹിക്കുന്നത്.ആഹാരകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിച്ചാല്‍ തന്നെ രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാന്‍ കഴിയും.ഇതിനായി നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇതൊക്കെയാണ്.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, ബെറി, പപ്പായ എന്നിവ കഴിക്കുക. കൂൺ വെളുത്ത രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ഭക്ഷണമാണ്. അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി, ജലദോഷം തുടങ്ങി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. മഞ്ഞൾപ്പൊടി ചേർത്ത പാൽ അദ്ഭുതകരമായ രോഗപ്രതിരോധശേഷിയുള്ള പാനീയമാണ്.
പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടുള്ള തൈര് ദഹനസംബന്ധമായ രോഗങ്ങളെ തടയും. ബാർലി, ഓട്സ് എന്നിവയിലുള്ള ബീറ്റാ ഗ്ലൂക്കോൻ ഫൈബർ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഗ്രീൻടീ, ഹെർബൽ ടീ, ചെമ്പരത്തിച്ചായ എന്നിവയും രോഗപ്രതിരോധശേഷി നൽകും. ഇലക്കറികളും പയറു വർഗങ്ങളും ചെറുമത്സ്യങ്ങളും നിത്യവും കഴിക്കുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Ov7ri2
via IFTTT
No comments:
Post a Comment