ഇ വാർത്ത | evartha
മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിന് പച്ചക്കൊടി കാണിച്ച് കോണ്‍ഗ്രസ്
ഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ രൂപീകരണത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി.കോണ്‍ഗ്രസ്-എന്‍സിപി യോഗ തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തിയതായും അനുകൂലമായി തീരുമാനമെടുത്തതായും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ അറിയിച്ചു.
അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് പ്രവര്‍ത്തക സമിതി അംഗം കെ.സി. വേണുഗോപാലും പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു. ഡിസംബര്‍ ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മൂന്നു പാര്‍ട്ടികളുടെയും യോഗം ഉടന്‍ മുംബൈയില്‍ ചേരുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2XD1e7J
via IFTTT
No comments:
Post a Comment