ഇ വാർത്ത | evartha
‘സംസ്‌കൃത പഠനം മൗലവിമാര്‍ ഒരിക്കലും എതിര്‍ത്തില്ല,തന്റെ മുസ്ലിം സ്വത്വം ഇപ്പോള്‍ മാത്രം പ്രശ്‌നമാക്കുന്നത് എന്തിന്? ബനാറസ് സംസ്‌കൃത സര്‍വകലാശാലയിലെ മുസ്ലിം പ്രൊഫസര്‍
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില് മുസ്ലിം പ്രൊഫസറെ നിയമിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി സമരം തുടരുന്ന സാഹചര്യത്തില്‍ മുസ്ലിം പ്രൊഫസര്‍ ഫാറൂഖ് അബ്ദുല്ല നാട്ടിലേക്ക് മടങ്ങി. ക്ലാസില്‍ കയറാനാകാതെയാണ് അദേഹം നാട്ടിലേക്ക് മടങ്ങിയത്. അതേസമയം
അധ്യാപകനെ പിന്തുണച്ച് എന്‍എസ് യു ഐ,യൂത്ത് ഫോര്‍ സ്വരാജ്,എഐഎസ്എ സംഘനടകളുടെ ആഭിമുഖ്യത്തിലും സമരം നടക്കുന്നുണ്ട്. താന്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കെ സംസ്‌കൃത പഠനം തുടങ്ങിയ ആളാണ്. തന്റെ ഗ്രാമത്തില്‍ മുപ്പത് ശതമാനം മുസ്ലിങ്ങളുണ്ട്. അവരില്‍ നിന്നോ മൗലവിമാരില്‍ നിന്നോ ഒരിക്കലും തനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല.പല ഹിന്ദുപുരോഹിതന്മാരും തന്റെ സംസ്‌കൃതത്തിലെ അറിവിനെ പ്രശംസിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് തന്റെ മുസ്ലിം സ്വത്വം ഇപ്പോള്‍ മാത്രം ഇത്ര പ്രശ്‌നമായതെന്ന് ‘ഫിറോസ് ഖാന്‍ ചോദിക്കുന്നു.
സംസ്‌കൃത സാഹിത്യം പഠിപ്പിക്കുന്നതിന് മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കൃത സാഹിത്യത്തിന്റെ സാങ്കേതികതകളാണ് നമ്മള്‍ പഠിക്കുന്നത്. അഭിജ്ഞാന ശാകുന്തളം ഉത്തരരാമചരിതം, രഘുവംശ മഹാകാവ്യം അല്ലെങ്കില്‍ ഹര്‍ഷചരിതം ഒന്നിനുംതന്നെ മതപരമായി ബന്ധമില്ല ഫിറോസ് പറഞ്ഞിരുന്നു.
നവംബര്‍ ഏഴിനാണ് അദേഹത്തെ സര്‍വകലാശാല നിയമിച്ചത്. എന്നാല്‍ ഇതുവരെ ക്ലാസില്‍ കയറാന്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുകയാണ്. അതേസമയം പ്രൊഫസര്‍ രാജിവെച്ചിട്ടില്ലെന്ന് യൂനിവേഴ്‌സിറ്റി ഡീന്‍ വ്യക്തമാക്കി.
ഇതിനിടെ ഫിറോസ് ഖാന് പിന്തുണ പ്രഖ്യാപിച്ച് ബിഎച്ച് യു സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ കൊച്ചുമകനും വൈസ് ചാന്‍സലറുമായ ഗിരിധര്‍ മാളവ്യ രംഗത്തെത്തി. മദന്‍മോഹന്‍ മാളവ്യ ഉണ്ടായിരുന്നുവെങ്കില്‍ ഫിറോസ് ഖാന്റെ നിയമനത്തിന് അംഗീകാരം നല്‍കുമായിരുന്നുവെന്ന് അദേഹം അഭിപ്രായപ്പെട്ടു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KH5vle
via IFTTT
No comments:
Post a Comment