ഇ വാർത്ത | evartha
ഡിറ്റോക്സ് ഡയറ്റിനെക്കുറിച്ച് കൂടുതലറിയാം
ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലതരം ഡയറ്റുകളാണ് ആളുകള്‍ പരീക്ഷിക്കുന്നത്. അതില്‍ പ്രധാനമാണ് ഡിറ്റോക് ഡയറ്റ്. പഴങ്ങളും, പഴച്ചാറുകളും, പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് ഡിറ്റോക്സ്. ഡയറ്റിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.
വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തിനെ ശുദ്ധീകരിക്കുകയാണ് ഡിറ്റോക്സ് ഡയറ്റിന്റെ ഉദ്ദേശം. ധാരാളം ധാതുലവണങ്ങള്‍ അടങ്ങിയ ഡയറ്റാണ് ഇത്. ഇക്കാരണത്താൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിക്കും. ശരീരത്തിന് ഉന്മേഷം ലഭിക്കും.
ചില ദോഷങ്ങളും ഇതിനുണ്ട്. ശരീരത്തിന് ആവശ്യമുള്ള ഊർജം കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പോരായ്മ. ഇതിനാൽ തുടർച്ചയായി ഈ ഡയറ്റ് പിന്തുടരാനും കഴിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്താനും താഴ്ത്താനും സാദ്ധ്യതയുള്ളതിനാൽ പ്രമേഹ രോഗികൾ ഡിറ്റോക്സ് ഡയറ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. അലർജിയുള്ളവർക്ക് ഡിറ്റോക്സ് ഡയറ്റ് ഉചിതമല്ല. പനി, ജലദോഷം എന്നിവയുള്ളപ്പോൾ ഡിറ്റോക്സ് ഡയറ്റ് ഒഴിവാക്കുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PTRT9R
via IFTTT
No comments:
Post a Comment