ഇ വാർത്ത | evartha
ഫാത്തിമയുടെ മരണം: ഐഐടി അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും
ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ചെന്നൈ ഐഐടിയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍
സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന് ഖര, മിലിന്‍ഡ് ബ്രഹ്മി എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.
അധ്യാപകര്‍ക്ക് ഇന്നലെ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചുവെങ്കിലും മൂവരും കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം തള്ളിയ അന്വേഷണ സംഘം ഐ.ഐ.ടിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു.അതേസമയം, ഫാത്തിമയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുളള മദ്രാസ് ഐഐടി വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2O1tDB6
via IFTTT
No comments:
Post a Comment