ഇ വാർത്ത | evartha
ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍
തിരുവനന്തപുരം: മണ്ഡലകാല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മതവികാരം മുതലെടുക്കാമെന്ന ദുഷ്ടവിചാരം പൊതുജനം ബഹിഷ്കരിക്കും. കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അന്തിമവിധി വരുന്നതുവരെ യുവതികളെ സര്‍ക്കാര്‍ പിന്തുണയില്‍ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല. സ്ത്രീസമത്വവും കോടതിയിലെ കേസും രണ്ടുവിഷയങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ബിന്ദു അമ്മിണി തന്റെ ഓഫീസിലെത്തിയതില്‍ ഗൂഡാലോചന യുണ്ടെന്നും മന്ത്രി പറഞ്ഞു. തന്റെ പിന്തുണയോടെയാണ് ബിന്ദു അമ്മിണി ശബരിമലയിലേക്ക് തിരിച്ചതെന്ന് ബിജെപി വ്യാജ പ്രചരണം നടത്തുന്നു. അത് തെളിയിച്ചാല്‍താന്‍ പൊതു ജീവിതം അവസാനിപ്പിക്കും. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി നേതാക്കള്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണോ യെന്ന് മന്ത്രി എ കെ ബാലന്‍ ചോദിച്ചു
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2L06WLL
via IFTTT
No comments:
Post a Comment