സിനിമാ സെറ്റിലെ ലഹരി ഉപയോഗം; മന്ത്രി എകെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേട്:കമാല്‍പാഷ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 30 November 2019

സിനിമാ സെറ്റിലെ ലഹരി ഉപയോഗം; മന്ത്രി എകെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേട്:കമാല്‍പാഷ

ഇ വാർത്ത | evartha
സിനിമാ സെറ്റിലെ ലഹരി ഉപയോഗം; മന്ത്രി എകെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേട്:കമാല്‍പാഷ

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച മന്ത്രി എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ.സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും നിര്‍മാതാക്കളുടെ പരാതി വേണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘സെറ്റുകളില്‍ പരിശോധന നടത്താന്‍ പൊലീസിന് ആരുടെയും പരാതിയുടെ ആവശ്യമില്ല. കേസെടുക്കാന്‍ മന്ത്രിയുടെ അനുമതിയും വേണ്ടതില്ല.ആരുടെയെങ്കിലും പരാതി വേണമെന്ന മന്ത്രി എ കെ ബാലന്റെ പരാമര്‍ശം വിവരക്കേടാണെന്നും കമാല്‍പാഷ അഭിപ്രായപ്പെട്ടു.

ഷൂട്ടിങ് സെറ്റില്‍ നടന്‍ ഷെയിന്‍ നിഗം അച്ചടക്ക ലംഘനം നടത്തിയതുമായി ബന്ധപ്പെട്ടാണ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിര്‍മാതാക്കള്‍ പരസ്യ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേതുടര്‍ന്നായിരുന്നു മന്ത്രി എകെ ബാലന്റെ പ്രതികരണം. സിനിമാ മേഖലയില്‍ പെരുമാറ്റചട്ടം നടപ്പാക്കും. ഇതിനായി നിയമനിര്‍മാണം നടത്തും. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ നിര്‍മാതാക്കള്‍ തെളിവ് നല്‍കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Y2loIs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages