നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട വാവേ; അലന്റെ അറസ്റ്റില്‍ മനംനൊന്ത് സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 2 November 2019

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട വാവേ; അലന്റെ അറസ്റ്റില്‍ മനംനൊന്ത് സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇ വാർത്ത | evartha
നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ട വാവേ; അലന്റെ അറസ്റ്റില്‍ മനംനൊന്ത് സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കോഴിക്കോട് മാവോയിസ്‌റ്റെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. നിരവധിപ്പേരാണ് അലന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്. അലന്റെ മാതൃസഹോദരി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അറസ്‌റ്‌റിലായ അലനെയോര്‍ത്ത് മനം നൊന്താണ് സജിതയുടെ കുറിപ്പ്. അലനോട് ഇനി പുസ്തകങ്ങള്‍ വായിക്കേണ്ടെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തേണ്ടെന്നും സജിത പറയുന്നു. നിരവധിപ്പേരാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റിനോട് പ്രതികരിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

”അലൻ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!”

അലൻ വാവേവല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി…

Posted by Sajitha Madathil on Saturday, November 2, 2019

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2C60m1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages