ഇ വാർത്ത | evartha
കുട്ടിമരിച്ചതിന് ഉത്തരവാദി പ്രമാണിയായ പിടിഎ പ്രസിഡന്റ്; ദ്വാരം അടയ്ക്കേണ്ടത് പിടിഎയെന്ന് മന്ത്രി ജി സുധാകരൻ
വയനാട്ടിൽ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിനുത്തരവാദി സ്കൂളിലെ പിടിഎയെന്ന് മന്ത്രി ജി സുധാകരന്‍.
ക്ളാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു. അവ അടക്കേണ്ടത് പി.ടി.എയുടെ പണി ആണ്. പിടിഎയ്ക്കു എന്തായിരുന്നു പണിയെന്നും മന്ത്രി ചോദിച്ചു. പിടിഎ പ്രസിഡന്റ് സ്ഥലത്തെ വലിയ പ്രമാണിയാണെന്നും ജി സുധാകരൻ പറഞ്ഞു.
കുട്ടി മരിച്ചതിന് കാരണം സ്കൂളല്ലെന്നും സ്കൂള്‍ തല്ലിതകര്‍ത്തത് തെറ്റാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂളാണ് കുട്ടിമരിച്ചതിനു കാരണം എന്ന മട്ടില്‍ എല്ലാവരും പെരുമാറിയെന്നും മന്ത്രി പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QDISSL
via IFTTT
No comments:
Post a Comment