ഇ വാർത്ത | evartha
സ്വവര്‍ഗരതിയും വ്യഭിചാരവും ശിക്ഷാര്‍ഹമാക്കണമെന്ന് കരസേന
ഡല്‍ഹി: സ്വവര്‍ഗരതിയും വ്യഭിചാരവും കരസേനയില്‍ ശിക്ഷാര്‍ഹമാക്കണമെന്ന് ആവശ്യം. സേനയുടെ അച്ചടക്കം നിലനിര്‍ത്താനാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച് പ്രത്യേകനിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗരതിയും വ്യഭിചാരവും കുറ്റകരമല്ലെന്ന് സുപ്രീം കോടതി വിധിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് കരസേനയില്‍ ഇക്കാര്യങ്ങള്‍ ശിക്ഷാര്‍ഹമാക്കണമെന്ന് ശുപാര്‍ശ. അല്ലെങ്കില്‍ അത് സൈന്യത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് വിശദീകരണം. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിനെ മറികടന്ന് സൈന്യത്തില്‍ പ്രത്യക നിയമം കൊണ്ടുവരാനാണ് കരസേന പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Nrt2Y6
via IFTTT
No comments:
Post a Comment