രാജ്യത്തിന്റെ ജിഡിപി വെറും 4.5%;ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 29 November 2019

രാജ്യത്തിന്റെ ജിഡിപി വെറും 4.5%;ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ഇ വാർത്ത | evartha
രാജ്യത്തിന്റെ ജിഡിപി വെറും 4.5%;ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും കുത്തനെ ഇടിഞ്ഞു..രണ്ടാംപാദത്തില്‍ ജിഡിപി 4.5% വളര്‍ച്ചാ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് ഇത്. കേന്ദ്രസ്റ്റാറ്റിക്കല്‍ ഓഫീസാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ച വെറും അഞ്ച് ശതമാനമായിരുന്നു.രണ്ടാംപാദത്തില്‍ 4.7% ആയിരിക്കും ജിഡിപി എന്നായിരുന്നു റോയിട്ടേഴ്‌സ് നടത്തിയ പോള്‍ഫലം .

ഇതിനെയും പിന്തള്ളി താഴേക്ക് കുതിച്ചിരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. 2018ല്‍ രണ്ടാംപാദത്തില്‍ ഇന്ത്യന്‍ വളര്‍ച്ചാനിരക്ക് 7% ആയിരുന്നു.2013 ജനുവരി -മാര്‍ച്ച് പാദത്തില്‍ ആയിരുന്നു ഇതിനും താഴ്ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അക്കാലയളവില്‍ 4.3% ആയിരുന്നു ജിഡിപി. ഇന്ത്യയില്‍ വളര്‍ച്ചാ മുരടിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.പുതിയ ജിഡിപി റിപ്പോര്‍ട്ടില്‍ രാജ്യത്തെ ധനകാര്യ നിരീക്ഷകര്‍ ആശങ്ക രേഖപ്പെടുത്തി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2L8JFYl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages