ഇ വാർത്ത | evartha
മലപ്പുറത്ത് കടലില്‍ കുഴിച്ചിട്ട ബൈക്ക് കടല്‍ ക്ഷോഭത്തില്‍ പുറത്തെത്തി
തിരൂര്‍: മലപ്പുറം തിരൂരില്‍ കടലില്‍ കുഴിച്ചിട്ട ബൈക്ക് കടല്‍ ക്ഷോഭത്തില്‍ പുറത്തുവന്നു.പറവണ്ണ വേളാപുരം കടല്‍ത്തീര ത്താണ് കുഴിച്ചിട്ട ബൈക്ക് പുറത്തെത്തിയത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകന്‍ ഉനൈസിന്റെ ബൈക്ക് വീട്ടു മുറ്റത്തു നിന്നും മൂന്നുമാസം മുന്‍പ് കാണാതെ പോയിരുന്നു. രാഷ്ട്രീയ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
ബൈക്ക് കടലില്‍ തള്ളിയെന്നൊയിരുന്നു നാട്ടിലെ പ്രചാരണം. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയില്‍ തിരയടിച്ചു കയറിയതോടെയാണ് ബൈക്ക് പുറത്തു കണ്ടത്. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തിരൂര്‍ എസ് ഐ ജലീല്‍ അറിയിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JDQpwl
via IFTTT
No comments:
Post a Comment