ഇ വാർത്ത | evartha
ബിനീഷ് ബാസ്റ്റിനോട് മാപ്പു ചോദിച്ച് അനില്‍ രാധാകൃഷ്ണ മേനോന്‍
പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനുണ്ടായ അപമാനത്തില്‍ മാപ്പു ചോദിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. ബിനീഷിന്റെ സാമിപ്യം തനിക്ക് പ്രശ്‌നമാണെന്ന് പറഞ്ഞിട്ടില്ലെന്ന് അനില്‍ പറഞ്ഞു.
ഞാന്‍ അല്ലാതെ അത്ഥിയായി മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പരിപാടിക്കില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നു. ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു പക്ഷെ അതൊന്നും അദ്ദേഹം കേട്ടില്ല അനില്‍ പറഞ്ഞു.
പേരിനൊപ്പം മേനോന്‍ ഉണ്ടെന്നു കരുതി സവര്‍ണനായി മുദ്ര കുത്തരുതെന്നും , താന്‍ അങ്ങനെ ചിന്തിക്കുന്ന ആളല്ല എന്നും അനില്‍ പറഞ്ഞു. ബിനീഷിനെ വളരെ ഇഷ്ടമാണെന്നും അടുത്ത സിനിമയില്‍ ബിനീഷിനായി ഒരു വേഷം കരുതുന്നുണ്ടെന്നും,
ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു വെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PBXMZh
via IFTTT
No comments:
Post a Comment