ഇ വാർത്ത | evartha
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍;ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിലെ വനമേഖലയില്‍, മാവോയിസ്റ്റുകളുമായി നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തള്ളി ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിപക്ഷ നേതാവിന്റേത് വ്യക്തിപരമായ പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രം ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതികരിക്കാമെന്ന് ബെഹ്റ വ്യക്തമാക്കി.
വാളയാറില്‍ കേസിലെ പ്രതികളെ വിട്ടയച്ചിതിനെതിരേ പോലീസ് അപ്പീല്‍ നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. വിധിപ്പകര്‍പ്പ് കിട്ടിയശേഷമായിരിക്കും തുടര്‍ നടപടി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/31ZJ80x
via IFTTT
No comments:
Post a Comment