ശൂന്യകാശത്ത് ഒരു ‘പിശാച് മുഖം’ ; പിന്നിലെ രഹസ്യം വെളിപ്പെടുത്തി നാസ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 30 October 2019

ശൂന്യകാശത്ത് ഒരു ‘പിശാച് മുഖം’ ; പിന്നിലെ രഹസ്യം വെളിപ്പെടുത്തി നാസ

ഇ വാർത്ത | evartha
ശൂന്യകാശത്ത് ഒരു ‘പിശാച് മുഖം’ ; പിന്നിലെ രഹസ്യം വെളിപ്പെടുത്തി നാസ

സമീപകാലത്താണ് യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ഹബിള്‍ ടെലസ്കോപ്പ് പകര്‍ത്തിയ ഒരു ചിത്രം പുറത്ത് എത്തിയത്. 2019 ജൂണ്‍ 19നാണ് ഹബിള്‍ ഈ ചിത്രം പകര്‍ത്തിയത്. അങ്ങകലെ ശൂന്യകാശത്ത് ഒരു ‘പിശാച് മുഖം’ പോലെ തോന്നിക്കുന്ന ദൃശ്യമായിരുന്നു നാസ പുറത്ത് വിട്ടത്.

എന്നാല്‍, ഇപ്പോൾ ശരിക്കും എന്താണ് ഈ ദൃശ്യം എന്നതാണ് നാസ ഇപ്പോള്‍ വിശദീകരിക്കുന്നത്. നമ്മുടെ ഭൂമിയില്‍ നിന്നും 704 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ് എഎം 2026-424 എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം കാണപ്പെടുന്നത്.ഏകദേശം 100 ദശലക്ഷം വര്‍ഷം മുന്‍പ് സംഭവിച്ച രണ്ട് ഗ്യാലക്സികള്‍ തമ്മിലുള്ള കൂട്ടിയിടിലൂടെയാണ് ഇപ്പോള്‍ കാണപ്പെടുന്ന ‘മുഖ’ രൂപം ഉണ്ടായിരിക്കുന്നത്.

ഭാവിയിലെ ഒന്നോ രണ്ടോ ബില്ല്യണ്‍ വര്‍ഷത്തില്‍ ഈ ഗ്യാലക്സികള്‍ സംയോജിച്ച് ഈ റിംഗ് ഘടന ഇല്ലാതാകും എന്നും നാസ പറയുന്നു. അതായത് രണ്ട് ഗ്യാലക്സികള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ഒന്ന് മറ്റൊന്നിനെ നശിപ്പിക്കും. ഒരുപക്ഷെ വലിയ ഗ്യാലക്സിയില്‍ ചെറുത് പ്രശ്നങ്ങള്‍ ഇല്ലാതെ ലയിക്കും. എന്നാൽ ഇത്തരം ഗ്യാലക്സി കൂടിച്ചേരല്‍ ഒരു നശീകരണപ്രവര്‍ത്തനമാണോ, അല്ല സമാധനപരമായി നടക്കുന്ന പ്രക്രിയാണോ എന്നതില്‍ ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം കണ്ടുപിടിക്കാനാകില്ല.

ചിലപ്പോഴെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരോ ഗ്യാലക്സിയിലേയും ബ്ലാക്ക് ഹോളുകളുടെ ശേഷി അനുസരിച്ചിരിക്കും എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.ബഹിരാകാശത്തെ ഗാലക്സികളുടെ കൂട്ടിയിടി അപൂര്‍വ്വമായ പ്രതിഭാസം ആണെങ്കിലും ഇത് സംഭവിക്കാതിരിക്കുന്നില്ല. ഇനി മുന്നോട്ടുള്ള 400കോടി കൊല്ലങ്ങള്‍ കൂടി കഴിഞ്ഞാല്‍ നമ്മുടെ ഗാലക്സിയായ ആകാശഗംഗ ഇതുപോലെ ഒരു കൂട്ടിയിടിക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/336cATW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages