ഇ വാർത്ത | evartha
ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിലെ പുതിയ ഗാനം; ‘ഒരു ദൂരം വെറുതെ തോന്നുന്നുവോ’

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഒരു ദൂരം വെറുതെ തോന്നുന്നുവോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്‌സാനും നേഹയുമാണ് സംഗീതം നല്‍കിയിരിക്കുന്നു.
ഒരു ആക്ഷന്‍ ത്രില്ലര്‍ കഥപറയുന്ന ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. കാറ്റ് എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും അരുണ്‍ കുമാര്‍ അരവിന്ദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, മുകേഷ്, മുത്തുമണി, സംയുക്ത മേനോന്‍, ശ്രീകാന്ത് മുരളി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2lYY1B2
via IFTTT
No comments:
Post a Comment