ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌; വേഗമേറിയ താരമായി കോള്‍മാന്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 28 September 2019

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌; വേഗമേറിയ താരമായി കോള്‍മാന്‍

ഇ വാർത്ത | evartha
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌; വേഗമേറിയ താരമായി കോള്‍മാന്‍

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമായി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍. 9.76 സെക്കന്റില്‍ 100 മീറ്റര്‍ ഓടി എത്തിയാണ് അമേരിക്കന്‍ താരത്തിന്റെ സുവര്‍ണനേട്ടം. കോള്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്.

കോള്‍മാന് കടുത്തപോരാട്ടം ഉയര്‍ത്തിയ അമേരിക്കന്‍ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിന്‍ഗാറ്റ്‌ലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 9.89 സെക്കന്റു സമയമെടുത്താണ് ഗാറ്റ്‌ലിന്‍ രണ്ടാമതെത്തിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്ലറ്റെന്ന പദവിയും കോള്‍മാന് സ്വന്തമായി. ഹീറ്റ്സിലും സെമിയിലും 10 സെക്കന്‍ഡില്‍ താഴെ ഓടിയെത്തിയ ഒരേ ഒരു താരം കോള്‍മാനായിരുന്നു.

കഴിഞ്ഞവട്ടം ലണ്ടനില്‍ നടന്ന മത്സരത്തില്‍ ഗാറ്റ്‌ലിന് പിന്നില്‍ രണ്ടാമനായിട്ടായിരുന്നു കോള്‍മാന്‍ ഫിനിഷ് ചെയ്തത്. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെക്കാണ് വെങ്കലം. ജമൈക്കെയുടെ മെഡല്‍ പ്രതീക്ഷ യോഹാന്‍ ബ്ലേക്ക് അഞ്ചാമനായി. വനിതകളുടെ നൂറുമീറ്റര്‍ ഫൈനല്‍ ഇന്ന് നടക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2mA29YM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages