ഇ വാർത്ത | evartha
എല്ലാ കേസുകളും സിബിഐക്കു വിടേണ്ടതില്ല, സിബിഐ ദൈവമല്ല : സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം കേസുകളിലും സിബിഐ അന്വേഷണം എന്ന മുറവിളി അധികമായതിനെ തുടര്‍ന്ന് പ്രതികരണവുമായി സുപ്രീം കോടതി. സിബിഐ ദൈവമല്ല,
അവര്‍ക്ക് എല്ലാം അറിയണമെന്നില്ല. എല്ലാ കേസുകളും അവര്‍ക്കു പരിഹരിക്കാനും കഴിയില്ല- എല്ലാ കേസുകളും സിബിഐക്കു വിടേണ്ടതുമില്ല കോടതി പറഞ്ഞു. ജസ്റ്റീസ് എന്‍.വി. രമണ, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെയാണു നിരീക്ഷണം.
പൊലീസില്‍ നിന്ന് സിബിഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിത്. ഹൈക്കോടതിയുടെ ഉത്തരവിനോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇതുപോലെ മറ്റെല്ലാ കേസുകളും സിബിഐക്ക് വിടാന്‍ തുടങ്ങിയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിബിഐയെ ഏല്‍പിച്ചത്. 2017-ലാണ് കേസ് സിബിഐക്ക് കൈമാറിയത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2og250x
via IFTTT
No comments:
Post a Comment