ഇ വാർത്ത | evartha
ആമസോണിന്റെ ‘ദി ഫാമിലി മാന്‍’ സീരീസിനെതിരെ ആര്‍എസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

നാഗ്പൂര്‍: ആമസോണ്‍ പ്രൈമിന്റെ ദി ഫാമിലി മാന്‍ എന്ന വെബ് സീരീസിനെതിരെ ആര്‍എസ്എസ്. പരമ്പര ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു. തീവ്രവാദത്തെ മഹത്വവത്ക്കരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
പരമ്പരയിലെ ചിലരംഗങ്ങള്‍ എടുത്താണ് ആര്‍എസ്എസ് ഓണ്‍ലൈന്‍ മാസികയായ പാഞ്ചജന്യ വിമര്‍ശനം ഉന്നയിക്കുന്നത്.
അഫ്സ്പ പോലുള്ള നിയമങ്ങള്‍ കാഷ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണെന്നു സീരീസിലെ എന്‍ഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം പറയുന്നുണ്ടെന്നും ഇതിലൂടെ യുവാക്കള്‍ ഭീകരവാദികളാകുന്നതിനെ മഹത്വവത്കരിക്കുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സേക്രഡ് ഗെയിംസ്, ഘോള്‍ തുടങ്ങിയ വെബ് സീരീസുകള്‍ ഹിന്ദുത്വവാദത്തിന് എതിരാണെന്നും ലേഖനം പറയുന്നു.
ബോളിവുഡ് നടന് മനോജ് ബാജ്പേയി മുഖ്യവേഷത്തില്‍ എത്തുന്ന
പരമ്പരയാണ് ദി ഫാമിലി മാന്‍. എന്‍ഐഎ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബാജ്പേയി എത്തുന്നത്. രാജ് നിധിമോരുവും കൃഷ്ണ ഡി.കെയുമാണു സംവിധായകര്‍. മലയാളിയായ നടന് നീരജ് മാധവ്, ദിനേശ് പ്രഭാകര്‍, പ്രിയാമണി എന്നിവരും പരമ്പരയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mKBWXl
via IFTTT
No comments:
Post a Comment