ഇ വാർത്ത | evartha
ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു; മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 124 ആയി

ഉത്തര്‍പ്രദേശ് : ഉത്തരേന്ത്യയില്‍ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്തമഴയില്‍ ജനജീവിതം സ്തംഭിച്ചു. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 124 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 93പേരാണ് മരിച്ചത്.
ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും പുണെയിലും മരണസംഖ്യ 22 ആയി. ഗുജറാത്തിലെ രാജ്കോട്ടില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ചു. പാറ്റ്‌നയില്‍ ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് പാറ്റ്‌നയിലാണ്. പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. 19 ദേശീയ ദുരന്തനിവാരണ സമിതി സംഘങ്ങളുടെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2nKkORE
via IFTTT
No comments:
Post a Comment