സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 January 2024

സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രം

സൗദിയിൽ ഇനിമുതൽ ഓൺലൈൻ ഡെലിവറി ജോലി, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം . ഘട്ടം ഘട്ടമായാണ് നിയമം നടപ്പിലാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കാനും നിർദേശമുണ്ട്. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ ഓൺലൈൻ ഡെലിവറി മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയവ പുതിയ നിർദേശങ്ങളിലുണ്ട്.

ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കും. ഈ മേഖലയിൽ വിദേശികൾ സ്വന്തം നിലയിൽ ജോലി ചെയ്യുന്നത് ക്രമേണ തടയും. സൗദികൾക്ക് സ്വന്തം നിലയിൽ ഈ ജോലി ചെയ്യാനുള്ള പ്രോത്സാഹനം നല്കും. ഡെലിവറി മേഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നിൽ.

കൂടുതൽ സൌദി പൌരൻമാർക്ക് ഈ മേഖലയിൽ ജോലി ലഭിക്കാനും പുതിയ തീരുമാനം കാരണമാകും. നിലവിൽ 37 ഓൺലൈൻ ഡെലിവറി കമ്പനികൾ ആണ് സൗദിയിൽ പ്രവർത്തിക്കുന്നത്. 2023-ൽ 200 മില്യൺ ഡെലിവറി നടത്തിയതായാണ് കണക്ക്.

The post സൗദിയിൽ ഓൺലൈൻ ഡെലിവറി ജോലി ഇനി സ്വദേശികൾക്ക് മാത്രം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/m2iNeCu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages