ഹിന്‍ഡെന്‍ബര്‍ഗില്‍ സ്വതന്ത്ര അന്വേഷണമില്ല; ഹർജി തള്ളി സുപ്രീം കോടതി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 2 January 2024

ഹിന്‍ഡെന്‍ബര്‍ഗില്‍ സ്വതന്ത്ര അന്വേഷണമില്ല; ഹർജി തള്ളി സുപ്രീം കോടതി

ഹിന്‍ഡന്‍ബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അദാനിക്ക് സുപ്രീം കോടതിയിൽ നിന്നും ആശ്വാസം. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം.നിയമം അനുസരിച്ച് നടപടി എടുക്കണം അന്വേഷണം മാറ്റി നല്‍കുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.

നിലവിലെ സാഹചര്യത്തില്‍ ആ നടപടി എടുക്കന്നില്ല.ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കണം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി എത്തിയത്.

അതേസമയം ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ എന്താണ് സംഭവിച്ചത് എന്നകാര്യം പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

The post ഹിന്‍ഡെന്‍ബര്‍ഗില്‍ സ്വതന്ത്ര അന്വേഷണമില്ല; ഹർജി തള്ളി സുപ്രീം കോടതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/TN1pwCD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages