ലോക്സഭ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് ഇന്ന് മുതൽ സീറ്റ് ചർച്ചകൾക്ക് തുടക്കമിടുന്നു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday 6 January 2024

ലോക്സഭ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് ഇന്ന് മുതൽ സീറ്റ് ചർച്ചകൾക്ക് തുടക്കമിടുന്നു

പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ മറ്റ് ഘടകകക്ഷികളുമായി സീറ്റ് ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. പ്രാദേശിക ഘടകകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളിലെ സീറ്റ് നിർണയമാണ് കോൺഗ്രസിന് നിർണയാകം. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ് ഘടകകക്ഷികളിൽ നിന്നും കോൺഗ്രസ് പ്രധാമമായി വെല്ലുവിളി നേരിടുന്നത്.

സമീപ കാലത്തായി കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിന്റെ അമർഷം ഇന്ത്യ മുന്നണി നേതാക്കൾ നേരിട്ട അറിയിച്ചതായിരുന്നു. വിവിധ സംസ്ഥാന നേതാക്കളുമായി ഇന്ന് എഐസിസി ദേശീയ സഖ്യ സമിതി ചര്‍ച്ച നടത്തും. പരമാവധി വിട്ടുവീഴ്‌ചക്ക് തയ്യാറാകാനാകും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശേഷം ഇന്ത്യ സഖ്യ നേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി ചര്‍ച്ച നടക്കും. സീറ്റ് ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്.

അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രാഹുലിന്‍റെ യാത്രക്ക് മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പാര്‍ട്ടി തലത്തിലും നടപടികള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള. സ്ക്രീനിങ് കമ്മിറ്റികള്‍ക്ക് പിന്നാലെ പ്രചാരണ സമിതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബംഗാളിൽ ആറ് സിറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ മമത ബാനർജി നൽകാൻ തയ്യാറായത് രണ്ടെണ്ണം മാത്രമാണ്.

നിതീഷ് കുമാറും അഖിലേഷ് യാദവും ബിഹാറിലും യുപി യഥാക്രമം ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. യുപിയിൽ 65 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സമാജ് വാദി പാർട്ടി അറിയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും ഭൂരിപക്ഷം സീറ്റുകൾ തങ്ങൾക്ക് വേണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം

The post ലോക്സഭ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിൽ കോൺഗ്രസ് ഇന്ന് മുതൽ സീറ്റ് ചർച്ചകൾക്ക് തുടക്കമിടുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1C5KhkA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages