അയോധ്യയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്രയുമായി ബിജെപി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 22 January 2024

അയോധ്യയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്രയുമായി ബിജെപി

ഇന്നലെ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ അയോധ്യ യാത്ര സംഘടിപ്പിക്കാൻ ബിജെപി. രാമക്ഷേത്രത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്ര ബിജെപി സംഘടിപ്പിക്കുന്നത്. ഈ മാസം 25 മുതല്‍ മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി യാത്ര സംഘടിപ്പിക്കും. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയായിരിക്കും പങ്കെടുപ്പിക്കുക.ഈ യാത്രയുടെ ഭാഗമായി എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാന്‍ യുപിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി.

ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു യാത്ര. നാളെ മുതല്‍ ബിജെപി ദേശീയ നേതാക്കളും കുടുംബ സമേതം അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും.പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ രാമക്ഷേത്രം വോട്ടാക്കി മാറ്റാനുള്ള നീക്കങ്ങളാണ് ബിജെപി സജീവമാക്കുന്നത്.

The post അയോധ്യയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ എത്തിക്കുന്നതിനായി പ്രത്യേക യാത്രയുമായി ബിജെപി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Zfvj5i4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages