കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന് പരാതി ; കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 24 November 2023

കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന് പരാതി ; കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സംസ്ഥാന സർക്കാർ നടത്തിയ കേരളീയം പരിപാടിയിലെ ‘ ആദിമ’ ത്തിൽ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായ പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടപടിയെടുത്തത്.

കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ടവരെ അവരുടെ പരമ്പരാഗത വേഷത്തില്‍ ഷോക്കേസ് ചെയ്തു എന്നായിരുന്നു വിമര്‍ശനം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഡോ. ഷെയ്ഖ് ധര്‍വ്വേഷ് സാഹിബിനോടുമാണ് കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

The post കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന് പരാതി ; കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/uOUmZ2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages