ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday 24 November 2023

ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും

ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തിയ്യതികളിലാണ് മറ്റു മത്സരങ്ങള്‍.

ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യക്ക്് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങള്‍. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.

The post ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/FXScP4b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages