താന്‍ പലസ്തീനൊപ്പം, എന്നാല്‍ ഹമാസിനെ വിമർശിക്കും: കെ കെ ശൈലജ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 18 October 2023

താന്‍ പലസ്തീനൊപ്പം, എന്നാല്‍ ഹമാസിനെ വിമർശിക്കും: കെ കെ ശൈലജ

ഹമാസ് വിമർശനത്തിൽ നിലപാട് ആവര്‍ത്തിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. പലസ്തീനില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്റെയും നിലപാടെന്നും എന്നാൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലക്കാണ് ഹമാസിനെ വിമര്‍ശിച്ചത്. ആ വിമര്‍ശനം ഇപ്പോഴുമുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിചേര്‍ത്തു.

പലസ്തീന്‍ വിഷയത്തിൽ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ പിന്നാലെയാണ് ഇക്കാര്യത്തില്‍ വീണ്ടും മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തിയത്.

The post താന്‍ പലസ്തീനൊപ്പം, എന്നാല്‍ ഹമാസിനെ വിമർശിക്കും: കെ കെ ശൈലജ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/QRUeDb3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages