രാഹുൽ ഗാന്ധിയെ രാവണനാക്കി ബിജെപിയുടെ പോസ്റ്റ‍ര്‍; കോൺഗ്രസ് കോടതിയിലേക്ക് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 7 October 2023

രാഹുൽ ഗാന്ധിയെ രാവണനാക്കി ബിജെപിയുടെ പോസ്റ്റ‍ര്‍; കോൺഗ്രസ് കോടതിയിലേക്ക്

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ്. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ബിജെപി പോസ്റ്ററിനെതിരെ ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജി നൽകിയത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെയാണ് ഹർജി. അപവാദ പ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ രാവണൻ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ്സ് നീക്കം. ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം പെരും നുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ് പങ്കുവെച്ചിരുന്നു.

ഇതിനുള്ള മറുപടിയായാണ് ദുഷ്ട ശക്തി, ധർമ വിരുദ്ധൻ, ഭാരതത്തെ തകർക്കുന്നവൻ എന്നീ പരാമർശങ്ങളോടെ പത്തു തലയുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്.

The post രാഹുൽ ഗാന്ധിയെ രാവണനാക്കി ബിജെപിയുടെ പോസ്റ്റ‍ര്‍; കോൺഗ്രസ് കോടതിയിലേക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/pAV4xiD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages