
നമ്മുടെ രാജ്യം കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും വളരുകയാണെന്ന് ആർഎസ്എസ് മോഹൻ ഭാഗവത്. ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്. ഇപ്പോൾ എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം.
അതേസമയം , മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം സാഹചര്യത്തിന് അനുസരിച്ച് സമൂഹവും മാറി ചിന്തിക്കണമെന്നും മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരും മാറ്റങ്ങൾക്ക് വിധേയരാകരാകണമെന്നും നാഗ്പൂരിൽ നടത്തിയ വിജയദശമി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ വീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായി മനുഷ്യ കേന്ദ്രീകൃതമായും കേന്ദ്രീകൃതമായും വനിതാ ശക്തി കേന്ദ്രീകൃതമായും ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്: മോഹൻ ഭാഗവത് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/zcsfNYD
via IFTTT
No comments:
Post a Comment