
വീണ്ടും ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമതെത്തി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ജയിച്ചതോടെയാണ് ഈ നേട്ടം . ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാമതെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.
നേരത്തെ 2012ല്‍ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിരുന്നു. ഒന്നാമതുള്ള ഇന്ത്യക്ക് 116 പോയിന്റാണുള്ളത്. 115 പോയിന്റുള്ള പാകിസ്ഥാന്‍ രണ്ടാമതാണ്. മൂന്നാമതുള്ള ഓസ്‌ട്രേലിയക്ക് 11 പോയിന്റ്. മറ്റു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.
നിലവിൽ 106 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നാലാമത്. അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാന്‍ (80), വെസ്റ്റ് ഇന്‍ഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.
The post ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാമത് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/ePxwtsI
via IFTTT
No comments:
Post a Comment