മഹാരാഷ്ട്ര താനെയില്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് രോഗികള്‍ മരിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 27 April 2021

മഹാരാഷ്ട്ര താനെയില്‍ ആശുപത്രിയില്‍ തീപിടുത്തം; നാല് രോഗികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രിയില്‍ തീപിടുത്തം. നാല് രോഗികള്‍ മരിച്ചു.താനെയിലെ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 3.40 ഓടെയാണ് സംഭവം. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രോഗികളെ രക്ഷപ്പെടുത്താനായി മൂന്ന് ഫയര്‍ എഞ്ചിനുകളും അഞ്ച് ആംബുലന്‍സുകളും സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇതില്‍ ആറ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.



from ഇ വാർത്ത | evartha https://ift.tt/3eGASed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages