
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ ഇതിനെതിരായ പോരാട്ടത്തിൽ ഹനുമാന്‍റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഹനുമാൻ ജയന്തി ആശംസിച്ചാണ് മോദി സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തത്.
‘ഹനുമാൻ സ്വാമി പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്മരിക്കുന്ന വിശുദ്ധ ദിവസമാണ് ഹനുമാൻ ജയന്തി. കോവിഡ് എന്ന മഹാമാരിക്കെതിരായ നമ്മുടെ നിരന്തര പോരാട്ടത്തിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു’. – പ്രധാനമന്ത്രി എഴുതി .
ഇതോദൂപം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങൾക്ക് ഹനുമാൻ ജയന്തി ആശംസിച്ചു. കോവിഡ് വ്യാപന പ്രതിസന്ധിയിൽ നിന്ന് ഉടൻ കരകയറാൻ കഴിയട്ടെയെന്നായിരുന്നു അമിത് ഷായുടെ ആശംസ.
from ഇ വാർത്ത | evartha https://ift.tt/3vpWEcW
via IFTTT
No comments:
Post a Comment