ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രിംകോടതിയില്‍.ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കല്‍ ഓക്സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്സിന്‍, ലോക്ക്ഡൗണ്‍ എന്നിവയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശമുണ്ട്. ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ വാദം കേള്‍ക്കുന്നത്.
ഓക്സിജന്‍ ക്ഷാമം അടക്കം ഗുരുതര പ്രതിസന്ധിയില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനിടെയാണ് വിഷയം സുപ്രിംകോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകരെ കഴിഞ്ഞതവണ സുപ്രിംകോടതി രൂക്ഷമായ ഭാഷയില്‍ ശാസിച്ചിരുന്നു. അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പിന്മാറുകയും ചെയ്തു.
from ഇ വാർത്ത | evartha https://ift.tt/3eyY0en
via IFTTT
No comments:
Post a Comment