
തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ വാഴത്തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരനെയാണ് സിറ്റി ഷാഡോ പോലീസും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്.
കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതിനാല്‍ അടുത്തുതന്നെ ലോക് ഡൗൺ വന്നാൽ കഞ്ചാവിന് വില കൂടും എന്ന പ്രതീക്ഷയിലാണ്ഇയാള്‍ ഇത്രയുമധികം കഞ്ചാവ് സൂക്ഷിച്ചത്. ആന്ധ്രാ പ്രദേശില്‍ നിന്നും കടത്തി കൊണ്ട് വന്ന് കഞ്ചാവ് തൃശ്ശൂര്‍ സ്റ്റോക്ക് ചെയ്തശേഷം ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇത്രയും പ്രായമുള്ള ഒരാളെ സൂക്ഷിപ്പുകാരനായി വെച്ചത്.
പോലീസ്പിടികൂടിയ കഞ്ചാവിന്ചില്ലറ വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വില വരും. തൃശൂരിലെ ഒല്ലൂർ മേഖലയിൽ കഞ്ചാവ് കഞ്ചാവ് വ്യാപകമായി ലഭ്യമാകുന്നു എന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഴതോട്ടത്തിനു നടുവിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ തോട്ടത്തിലേക്ക് രാത്രിസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നുവെന്ന വിവരവും സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ചിരുന്നു .സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.
from ഇ വാർത്ത | evartha https://ift.tt/3vu5OFj
via IFTTT
No comments:
Post a Comment