മദ്യപരുടെ ശല്യം കൂടി; മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്ത് സ്ത്രീകള്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 1 March 2021

മദ്യപരുടെ ശല്യം കൂടി; മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്ത് സ്ത്രീകള്‍

തമിഴ്നാട്ടില്‍ കടലൂര്‍ കുറിഞ്ഞപാടി ഗ്രാമത്തിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന മദ്യവില്‍പ്പന ശാല സ്ത്രീകള്‍ തല്ലി തകര്‍ത്തു. ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് മദ്യവില്‍പ്പനശാല തുറന്നതിനെ തുടര്‍ന്നാണ് സംഭവം.മുഴുവന്‍ മദ്യകുപ്പികളും സ്ത്രീകള്‍ റോഡില്‍ എറിഞ്ഞുടച്ചു.ഈ ഗ്രാമത്തിലെ സ്ത്രീകള്‍ കൂട്ടമായി എത്തി മദ്യവില്‍പ്പനശാല കൈയ്യേറിയശേഷം മുഴുവന്‍ കുപ്പികളും റോഡിലിട്ട് എറിഞ്ഞുടച്ചു.

ഈ മദ്യ ശാലയിൽ നിന്നും ഗ്രാമത്തില്‍ മദ്യപിച്ച് എത്തുന്ന പുരുഷന്‍മാരുടെ ശല്യം വര്‍ദ്ധിച്ചതോടെയാണ് സ്ത്രീകള്‍ നേരിട്ട് രംഗത്തിറങ്ങിയത്. നേരത്തെ സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളായി മദ്യവില്‍പ്പകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത് വകവെക്കാതെ രണ്ട് ദിവസം മുമ്പാണ് വീണ്ടും തുറന്നത്.

പിന്നാലെ പൊലീസിനും അണ്ണാഡിഎംകെ എംഎല്‍എക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ നേരിട്ട് എത്തി മദ്യവില്‍പ്പന ശാല തല്ലി തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.



from ഇ വാർത്ത | evartha https://ift.tt/2MATMZV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages