ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല, ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല; സോഷ്യൽ മീഡിയയിൽ വൈറലായി 86കാരിയുടെ വാക്കുകള്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 1 March 2021

ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല, ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല; സോഷ്യൽ മീഡിയയിൽ വൈറലായി 86കാരിയുടെ വാക്കുകള്‍

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാരിന്റെ ഭരണത്തെയും പ്രശംസിച്ചുകൊണ്ടുള്ള 86കാരിയായ വൃദ്ധയുടെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും. പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും. ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ് എന്ന് 86കാരി വീഡിയോയില്‍ പറയുന്നു.

വൃദ്ധയുടെ വാക്കുകളിലേക്ക്: ”പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. എനിക്ക് 86 വയസായി. ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ. പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും.

പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും. ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ്. അരിയും സാധനങ്ങളും. കൊറോണ കാലത്ത് ഒരു മനുഷ്യനും ക്ഷീണമില്ല. ഇതുപോലെ കൊണ്ടു തിന്നിട്ട് അല്ലേ അവര്‍ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതി.”

https://ift.tt/381j9eW


from ഇ വാർത്ത | evartha https://ift.tt/3bRvV0E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages