അഞ്ചാം വയസിൽ ആസ്തമയാണെന്ന് തിരിച്ചറിഞ്ഞു; ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോഴും ആളുകള്‍ തുറിച്ചുനോക്കും: കാജല്‍ അഗര്‍വാള്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 10 February 2021

അഞ്ചാം വയസിൽ ആസ്തമയാണെന്ന് തിരിച്ചറിഞ്ഞു; ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോഴും ആളുകള്‍ തുറിച്ചുനോക്കും: കാജല്‍ അഗര്‍വാള്‍

ആസ്ത്മയെ സംബന്ധിച്ചും ഇത് ബാധിച്ച രോഗികള്‍ ഉപയോഗിക്കുന്ന ശ്വസ്‌നസഹായിയായ ഇന്‍ഹെയ്‌ലറുകളെ കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി നടി കാജല്‍ അഗര്‍വാള്‍. തനിക്ക് ആദ്യമായി അഞ്ചാം വയസ്സില്‍ ആസ്ത്മ സ്ഥിരീകരിച്ചതും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും രോഗത്തോട് പൊരുതി നിന്നതിനെ കുറിച്ചെല്ലാമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കാജല്‍ സോഷ്യൽ മീഡിയയിൽ രോഗത്തെ കുറിച്ച് എഴുതിയത്.

‘ആദ്യമായി അഞ്ചാമത്തെ വയസ്സിലാണ് എനിക്ക് ആസ്ത്മയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. അപ്പോൾ തന്നെ ഭക്ഷണശീലങ്ങളില്‍ വന്ന വലിയ മാറ്റമായിരുന്നു ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. പ്രധാനമായും പാലുല്‍പന്നങ്ങളും ചോക്ലേറ്റുമെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
ഇപ്പോൾ പോലും മഞ്ഞുകാലത്തും യാത്ര പോകുമ്പോഴും പുകയോ പൊടിപടലങ്ങളോവരുമ്പോഴുമെല്ലാം എന്റെ രോഗലക്ഷണങ്ങള്‍ കൂടും.

ഈ അവസ്ഥകളോടൊക്കെ പോരാടി നില്‍ക്കാനായാണ്, ഉള്ളതില്‍ ഏറ്റവും മികച്ച മാര്‍ഗമായ ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. പെട്ടെന്ന് തന്നെ എനിക്ക് വ്യത്യാസം അറിയാനായി. ഇപ്പോഴാവട്ടെ എവിടെ പോയാലും ഇന്‍ഹെയ്‌ലര്‍ എടുത്തിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തും. ചിലപ്പോഴൊക്കെ ചില ചോദ്യങ്ങളും മുന്‍വിധി നിറഞ്ഞ് നോട്ടങ്ങളുമൊക്കെ എനിക്ക് നേരെ വരാറുണ്ട്.

പക്ഷെ അത് എനിക്ക് ഒരു പ്രശ്‌നമേയല്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ ലക്ഷകണക്കിന് ആളുകള്‍, സോഷ്യല്‍ സ്റ്റിഗ്മ മൂലം ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കാതിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലോ വീടുകള്‍ക്കുള്ളിലോ ആവട്ടെ, ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കുന്നതിന് ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല,’ കാജൽ പോസ്റ്റിൽ എഴുതുന്നു.



from ഇ വാർത്ത | evartha https://ift.tt/3aKYnAw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages