
വിവാഹത്തിനായുള്ള വിരുന്നിൽ തയ്യാറാക്കാനുള്ള ഭക്ഷണത്തില്‍ തുപ്പിയിട്ട ശേഷം പാചകം ചെയ്യുന്ന പാചകക്കാരന്‍ പോലീസ് പിടിയില്‍. പാചകത്തിനിടെ പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത്വന്നു.ഇതിനെ തുടര്‍ന്നാണ് പാചകക്കാരൻ സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ മീററ്റിലാണ് സംഭവം.
തന്തൂരി അടുപ്പിൽ വേവിക്കുന്നതിന് മുന്‍പായി റൊട്ടിയിൽ സുഹൈല്‍ തുപ്പുന്നതാണ് വീഡിയോയിലുള്ളത്. ഇയാളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരാൾ ഇതിനെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. സംഭവ ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത എല്‍എല്‍ആര്‍എം പോലീസ് സ്റ്റേഷന് മുന്നില്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു.
from ഇ വാർത്ത | evartha https://ift.tt/3dCmTHh
via IFTTT
No comments:
Post a Comment