
ഉത്തരാഖണ്ഡ് പ്രളയത്തില്‍ ഇതേവരെ കാണാതായവരെ മരിച്ചവരായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ അപകടത്തിൽ പെട്ട 68 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. തപോവന്‍, ഋഷിഗംഗ ജലവെദ്യുത പദ്ധതി പ്രദേശങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍ പെട്ടത്. നിലവിൽ 136 പേര് മരിച്ചതായി പ്രഖ്യാപിക്കുമെന്നാണ് ചമോലി ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ കാര്യമായി പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. കാണാതായവരുടെ ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്കാന് ജില്ലാഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ ഏഴിനാണ് ഉത്തരാഖണ്ഡില്‍ ദുരന്തമുണ്ടായത്.
from ഇ വാർത്ത | evartha https://ift.tt/3kjeASa
via IFTTT
No comments:
Post a Comment