
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെക ശൈലജ ടീച്ചറെയും പുകഴ്ത്തി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തിൽ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും.
കേരളത്തില്‍ കൊവിഡ് കാലത്ത് ഒരു രോഗി പോലും ചികിത്സ കിട്ടാതെ മരിച്ച് പോയിട്ടില്ല. അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്നും കർദിനാൾ പറഞ്ഞു. ഇന്ന് കൊച്ചിയിൽ കെസിബിസി സംഘടിപ്പിച്ച പഠന ശിബിരത്തിൽ മന്ത്രിയെ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
from ഇ വാർത്ത | evartha https://ift.tt/3sgT6rU
via IFTTT
No comments:
Post a Comment