ടൂള്‍ കിറ്റ്‌ കേസ്: ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 23 February 2021

ടൂള്‍ കിറ്റ്‌ കേസ്: ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചു

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിവാദമായ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ദിഷ രവിക്ക് കോടതി ജാമ്യം അനുവദിച്ചു. ഹര്‍ജി പരിഗണിച്ച ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്യപ്പെട്ട് പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്.

ഈ മാസം 13 നാണ് ദിഷ രവിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും ടൂള്‍കിറ്റ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പോലീസിന്‍റെ വാദം. പക്ഷെ, ഡല്‍ഹിയില്‍ നടന്ന അക്രമണത്തില്‍ ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിക്കുകയായിരുന്നു. ഇതോടൊപ്പം പ്രോസിക്യൂഷന്‍റെ പല വാദങ്ങളും അനുമാനങ്ങള്‍ മാത്രമാണെന്ന് കോടതി വിലയിരുത്തി.

എഫ്ഐആരില്‍ ഗൂഢാലോചനക്കാരെന്ന് പോലീസ് പറയുന്നവരെയും സംഘര്‍ഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്നും വാദത്തിനിടെ കോടതി പോലീസിനോട് ചോദിക്കുകയും ചെയ്തു.



from ഇ വാർത്ത | evartha https://ift.tt/3urYrhA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages