ഇഎംസിസി കമ്പനിയുമായുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കമ്പനിയുമായുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. ഇഎംസിസി കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി.
വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഇത് സാംബന്ധിച്ച് കെഎസ്‌ഐഡിസിക്ക് നിര്‍ദേശം നല്‍കിയത്. നേരത്തെ ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് കമ്പനിയുമായുള്ള എല്ല കരാറുകളും റദ്ദാക്കിയത്
പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ല എന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷം നടന്ന അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്‌ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
from ഇ വാർത്ത | evartha https://ift.tt/37P6KdH
via IFTTT
No comments:
Post a Comment